Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boosting Industry

വ്യ​വ​സാ​യം, ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കി കെ​ടി​എ​മ്മി​നു സ​മാ​പ​നം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കും ടൂ​​​​റി​​​​സം വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നും കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ണ​​​​ര്‍​വേ​​​​കി 13-ാ​മ​​​​ത് കേ​​​​ര​​​​ള ട്രാ​​​​വ​​​​ല്‍ മാ​​​​ര്‍​ട്ടി​​​​ന് (കെ​​​​ടി​​​​എം 2026) കൊ​​​​ച്ചി​​​​യി​​​​ല്‍ സ​​​​മാ​​​​പ​​​​നം. ടൂ​​​​റി​​​​സം വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ ബ​​​​യേ​​​​ഴ്‌​​​​സ്‌-​​​​സെ​​​​ല്ലേ​​​​ഴ്‌​​​​സ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളാ​​​​ലും ടൂ​​​​റി​​​​സം പു​​​​രോ​​​​ഗ​​​​തി​​​​ക്ക് ഉ​​​​ത​​​​കു​​​​ന്ന ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ള്‍ കൊ​​​​ണ്ടും സ​​​​മ്പ​​​​ന്ന​​​​മാ​​​​യി​​​​രു​​​​ന്നു നാ​​​​ലു​​​​ ദി​​​​വ​​​​സ​​​​ത്തെ ട്രാ​​​​വ​​​​ല്‍ മാ​​​​ര്‍​ട്ട്.

ആ​​​​കെ 58,000 ബി​​​​സി​​​​ന​​​​സ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ന്ന​​​​ത്. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ മ​​​​ന​​​​സ​​​​റി​​​​ഞ്ഞു​​​​ള്ള യാ​​​​ത്രാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കാ​​​​ന്‍ മ​​​​നു​​​​ഷ്യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കൂ​​​​വെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ടൂ​​​​റി​​​​സം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക‌്ട​​​​ര്‍ സു​​​​മി​​​​ത് കു​​​​മാ​​​​ര്‍ ഠാ​​​​ക്കൂ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​ടി​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പ്ര​​​​ദീ​​​​പ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഇ​​​​ന്ത്യ ടൂ​​​​റി​​​​സം അ​​​​സി. ഡ​​​​യ​​​​റ​​​​ക‌്ട​​​​ര്‍ എ​​​​സ്. പ​​​​ദ്മാ​​​​വ​​​​തി, കെ​​​​ടി​​​​എം സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സ്വാ​​​​മി​​​​നാ​​​​ഥ​​​​ന്‍, മു​​​​ന്‍ കെ​​​​ടി​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ജോ​​​​സ് ഡൊ​​​​മി​​​​നി​​​​ക്, ഇ.​​​​എം. ന​​​​ജീ​​​​ബ്, ബേ​​​​ബി മാ​​​​ത്യു, റി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ്, ഏ​​​​ബ്ര​​​​ഹാം ജോ​​​​ര്‍​ജ്, കെ​​​​ടി​​​​എം ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ബി​​​​ന്‍ ജോ​​​​സ​​​​ഫ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി. ​​​​ഹ​​​​രി​​​​കു​​​​മാ​​​​ര്‍, ട്ര​​​​ഷ​​​​റ​​​​ര്‍ ജി​​​​ബ്രാ​​​​ന്‍ ആ​​​​സി​​​​ഫ്, സി​​​​ഇ​​​​ഒ എ​​​​സ്. രാ​​​​ജ്കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.

കെ​​​​ടി​​​​എം 2026ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ

കേ​​​​ര​​​​ള ട്രാ​​​​വ​​​​ല്‍ മാ​​​​ര്‍​ട്ടി​​​​ന്‍റെ (കെ​​​​ടി​​​​എം 2026) ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ. ബോ​​​​ള്‍​ഗാ​​​​ട്ടി, മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് കെ​​​​ടി​​​​എം വേ​​​​ദി​​​​യാ​​​​യ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍​ക്കു യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യാ​​​​ണ് വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ കെ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​ത്. അ​​​​തു​​​​വ​​​​ഴി മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള കെ​​​​ടി​​​​എം ബ​​​​യേ​​​​ഴ്‌​​​​സി​​​​ന് കൊ​​​​ച്ചി​​​​യി​​​​ലെ ജ​​​​ല​​​​പാ​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടാ​​​​നും ആ​​​​സ്വ​​​​ദി​​​​ക്കാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും കൈ​​​​വ​​​​ന്നു.

കൊ​​​​ച്ചി​​​​യു​​​​ടെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ​​​​യെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ഇ​​​​ത്ത​​​​വ​​​​ണ കെ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ ആ​​​​സൂ​​​​ത്ര​​​​ണ ഘ​​​​ട്ട​​​​ത്തി​​​​ല്‍ത്ത​​​​ന്നെ ഈ ​​​​ആ​​​​ശ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി കെ​​​​ടി​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പ്ര​​​​ദീ​​​​പ് പ​​​​റ​​​​ഞ്ഞു.

ബോ​​​​ള്‍​ഗാ​​​​ട്ടി, മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് റോ​​​​ഡ് മാ​​​​ര്‍​ഗം വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻഡിലെ വേ​​​​ദി​​​​യി​​​​ലെ​​​​ത്താ​​​​ന്‍ ഏ​​​​റെ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കും.എ​​​​ന്നാ​​​​ല്‍ വാ​​​​ട്ട​​​​ര്‍​മെ​​​​ട്രോ വ​​​​ഴി ഏ​​​​ക​​​​ദേ​​​​ശം അ​​​​ര മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ എ​​​​ത്താ​​​​നാ​​​​യി. ഒ​​​​പ്പം കൊ​​​​ച്ചി​​​​യു​​​​ടെ കാ​​​​യ​​​​ല്‍ഭം​​​​ഗി ആ​​​​സ്വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും അ​​​​വ​​​​ര്‍​ക്കു ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബോ​​​​ട്ട് സ​​​​ര്‍​വീ​​​​സ് കെ​​​​ടി​​​​എം 2026ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കാ​​​​ന്‍ സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ അ​​​​ധി​​​​കൃ​​​​ത​​​​രെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജി​​​​ല്ലാ ക​​​​ള​​​​ക‌്ട​​​​റു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ ന്യാ​​​​യ​​​​മാ​​​​യ നി​​​​ര​​​​ക്കി​​​​ല്‍ ഈ ​​​​സേ​​​​വ​​​​നം ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി.

ബ​​​​യേ​​​​ഴ്‌​​​​സി​​​​ല്‍നി​​​​ന്നു മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ജ​​​​ല​​​​യാ​​​​ത്രാ അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. കൊ​​​​ച്ചി​​​​യി​​​​ലെ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ മി​​​​ക​​​​ച്ച​​​​താ​​​​ണെ​​​​ന്നും വീ​​​​ണ്ടും അ​​​​തി​​​​ല്‍ യാ​​​​ത്ര ചെ​​​​യ്യാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​വ​​​​ര്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up